
ചെങ്ങന്നൂർ: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചെങ്ങന്നൂർ ഉപജില്ലാതല പ്രവർത്തനോ ദ്ഘാടനം പുലിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. പുലിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റ്റി റ്റി ഷൈലജ അധ്യക്ഷത വഹിച്ച യോഗത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗവുമായ ജി കൃഷ്ണകുമാർ സർഗ്ഗ വേദി ക്ലബ്ബിൻറെ ഉദ്ഘാടനവും പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രതി സുഭാഷ് സർഗ്ഗസംവാദത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സാഹിത്യകാരി അഡ്വ. മേഘ സുധീർ മുഖ്യപ്രഭാഷണം നടത്തി. ബാലസാഹിത്യകാരനും കവിയുമായ ജി നിശീകാന്തിൻ്റെ നേതൃത്വത്തിൽ സർഗ്ഗ സംവാദം നടന്നു. ചെങ്ങന്നൂർ എ ഇ ഒ റീന എച്ച്, അധ്യാപക സംഘടനാ പ്രതിനിധികളായ കെ ബൈജു, കവിത കെ, അനസ് എം അഷറഫ്, ബിനു ജി, കെ ആർ അനന്തൻ, പ്രഥമാധ്യാപിക സീനാ ദാസ്, എസ് എം സി ചെയർമാൻ അഡ്വ. ഡി നാഗേഷ് കുമാർ, എച്ച് എം ഫോറം കൺവീനർ രശ്മി, വിദ്യാരംഗം ഉപജില്ലാ കൺവീനർ വിനീത ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.










